Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളികൾ മതേതരത്വം...

മലയാളികൾ മതേതരത്വം തിന്ന്​ വയർ നിറക്ക​ട്ടെ; മന്ത്രിസ്​ഥാനം മോദിയുടെ ഔദാര്യം -ഗോപാലകൃഷ്​ണൻ

text_fields
bookmark_border
മലയാളികൾ മതേതരത്വം തിന്ന്​ വയർ നിറക്ക​ട്ടെ; മന്ത്രിസ്​ഥാനം മോദിയുടെ ഔദാര്യം -ഗോപാലകൃഷ്​ണൻ
cancel
തൃശൂർ: കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്​ പ്രാതിനിധ്യം ലഭിച്ചത്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയുടെ ഔദാര്യമാണെ ന്ന്​ ബി.ജെ.പി വക്താവ്​ അഡ്വ. ബി. ഗോപാലകൃഷ്​ണൻ. കേരളത്തിന്​ മ​ന്ത്രിസ്​ഥാനത്തിനും അത്​ ആവശ്യപ്പെടാൻ പാർട്ടി ന േതൃത്വത്തിനും ധാർമിക അവകാശമില്ലെന്ന്​ അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു.

കേരളത്തിലുള്ളവർ മൂന്നുനേരവും മതേതരത്വം തിന്ന്​ വയർ നിറക്ക​ട്ടെ. ഇവിടെ വികസനം വേണ്ട, മതേതരത്വം മതി. മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ഇടതു- വലതു മുന്നണിയും ചേർന്നാണ്​ കേരളത്തിൽ ബി.ജെ.പി.യെ തോൽപിച്ചത്​. സംഘടിത ന്യൂനപക്ഷ വോട്ടാണ്​ പരാജയത്തി​​െൻറ മറ്റൊരു കാരണം.

എൻ.ഡി.എ സ്​ഥാനാർഥികളെ തോൽപിക്കാൻ ക്രൈസ്​തവ സഭ ബോധപൂർവ ശ്രമം നടത്തി. വത്തിക്കാ​​െൻറ സ്വാധീനം ഇതിനു പിന്നിലുണ്ട്​. കഴിഞ്ഞ തവണ മോദി സർക്കാറിൽ നിന്ന്​ കോടികളാണ്​ ക്രൈസ്​തവ സഭ നേടിയെടുത്തത്​. തിരുവനന്തപുരത്ത്​ വിജയം ഉറപ്പായിരുന്ന കുമ്മനം രാജശേഖരനെ ഇടതു മുന്നണി ക്രോസ്​ വോട്ട്​ ചെയ്​താണ്​ തോൽപിച്ചതെന്നും ഗോപാലകൃഷ്​ണൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adv b gopalakrishnanbjp
News Summary - adv b gopalakrishnan- BJP
Next Story