Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഹിത് വെമുല ആക്ട്...

രോഹിത് വെമുല ആക്ട് കേരളത്തിൽ നടപ്പിലാക്കാൻ സി.പി.എമ്മിന് എന്തായിരുന്നു തടസ്സമെന്ന് അഡ്വ. അബ്ദുൽ വാഹിദ്

text_fields
bookmark_border
രോഹിത് വെമുല ആക്ട് കേരളത്തിൽ നടപ്പിലാക്കാൻ സി.പി.എമ്മിന് എന്തായിരുന്നു തടസ്സമെന്ന്  അഡ്വ. അബ്ദുൽ വാഹിദ്
cancel

കോഴിക്കോട്: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പ്രതികരണത്തിന് മറുപടിയുമായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്. രോഹിത് വെമുല മൂവ്‌മെന്‍റ് ഉയർത്തിയ 'രോഹിത് ആക്ട്' നടപ്പിലാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ രോഷം കൊള്ളുന്ന എസ്.എഫ്.ഐ, കേരളത്തിലെ തങ്ങളുടെ വീഴ്ചകൾക്ക് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രോഹിത് വെമുലയുടെ മരണം നടന്ന 2016 മുതൽ കേരളത്തിൽ ഭരണത്തിലിരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള ഇടത് സർക്കാരിന് ഈ നിയമം ഇവിടെ നടപ്പിലാക്കാൻ എന്തായിരുന്നു തടസ്സമെന്ന് അബ്ദുൽ വാഹിദ് ചോദിച്ചു. കലാലയങ്ങളിൽ വിവേചനം നേരിടുന്ന കീഴാള സമൂഹങ്ങൾ നിരന്തരമായി ഉന്നയിക്കുന്ന ഈ ആവശ്യത്തെ ബി.ജെ.പി സർക്കാർ അവഗണിക്കുന്നത് പോലെ തന്നെയാണ് കേരളത്തിലെ സർക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യാതൊരു പഠനമോ ഡാറ്റയോ ഇല്ലാതെ സവർണ്ണ സംവരണം നടപ്പിലാക്കാൻ കാട്ടിയ തിടുക്കം എന്തുകൊണ്ട് ജാതി വിവേചനത്തിനെതിരായ നിയമത്തിന്‍റെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നിതിൻ രാജ് അടക്കമുള്ള വിദ്യാർഥികളുടെ ജീവനെടുത്ത ജാതി ഭീകരതയെ സംരക്ഷിച്ചു നിർത്തിക്കൊണ്ടാണ് എസ്.എഫ്.ഐ വ്യാജ വാചകക്കസർത്തുകൾ നടത്തുന്നതെന്ന് അബ്ദുൽ വാഹിദ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMsiorohit vemula
News Summary - Adv. Abdul Wahid asks what hindered CPM from implementing the Rohit Vemula Act in Kerala.
Next Story