Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണ സമൂഹങ്ങളുടെ...

സംവരണ സമൂഹങ്ങളുടെ മുന്നണിപ്പോരാളി

text_fields
bookmark_border
സംവരണ സമൂഹങ്ങളുടെ മുന്നണിപ്പോരാളി
cancel
camera_alt

കേരള മുസ്​ലിം ജമാഅത്ത്​ ന്യൂഡൽഹിയിൽ നടത്തിയ പാർലമെൻറ്​ മാർച്ചിൽ അഡ്വ. എ. പൂക്കുഞ്ഞ്​ സംസാരിക്കുന്നു. ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി സമീപം 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അഡ്വ. എ. പൂക്കുഞ്ഞുമായി ആശയവിനിമയത്തിലും പ്രശ്നാധിഷ്ഠിതചർച്ചകളിലും നിരന്തരം പങ്കെടുത്തുവന്നിരുന്നു. മുസ്​ലിം എ​ംപ്ലോയീസ്​ കൾചറൽ അസോസിയേഷ​​െൻറ (മെക്ക) രൂപവത്​കരണശേഷം ഇക്കഴിഞ്ഞ മൂന്നു വർഷമായി അസുഖബാധിതനായതിനെത്തുടർന്ന് പിന്നാക്കവിഭാഗങ്ങളും മുസ്​ലിം ന്യൂനപക്ഷങ്ങളും മഹല്ല് ജമാഅത്തുകളും സംബന്ധിച്ച ചർച്ചകളിൽ അൽപം കുറവുവന്നു.

കേരള മുസ്​ലിം സമൂഹത്തി​െൻറ പുരോഗതി മഹല്ലുകളിലൂടെ മാത്രമേ സാധ്യമാവൂ എന്ന് അടിയുറച്ചുവിശ്വസിക്കുകയും അതിനായി 'മെക്ക'യും ഇതര പ്രസ്​ഥാനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതിനായി ആയുസ്സിെൻറ പകുതിയിലധികവും ചെലവഴിച്ചു അഡ്വ. പൂക്കുഞ്ഞ്.

പിന്നാക്കവിഭാഗങ്ങളുടെയും സംവരണ സമൂഹങ്ങളുടെയും നീതിക്കും ന്യായമായ അവകാശങ്ങൾക്കുംവേണ്ടിയുള്ള പോരാട്ടത്തിലെ നാലു പതിറ്റാണ്ട്​ പാരമ്പര്യത്തി​െൻറയും അനുഭവസമ്പത്തിെൻറയും ഉടമയാണ്.

കേരളത്തിലെ സംവരണവിഭാഗങ്ങളുടെ അവകാശപ്പോരാട്ടത്തിൽ മുൻ ഗുജറാത്ത് ഗവർണർ കെ.കെ. വിശ്വനാഥൻ, അഡ്വ. എം.കെ. രാഘവൻ, ഡോ. കെ.കെ. രാഹുലൻ, പ്രതാപ്​ സിങ്​, അഡ്വ. സി.കെ.വിദ്യാസാഗർ തുടങ്ങിയ എസ്.​എൻ.ഡി.പി യോഗ നേതൃത്വവുമായും ഇതര പിന്നാക്ക വിഭാഗങ്ങളുമായും സാമൂഹികനീതിക്കുവേണ്ടി 1990 മുതൽ മുൻ മന്ത്രിമാരായിരുന്ന കെ.ആർ. ഗൗരിയമ്മ, അഡ്വ. നാലകത്തു സൂപ്പി, കുട്ടി അഹമ്മദ് കുട്ടി, മുൻ എം.എൽ.എ അഡ്വ വി. ദിനകരൻ, യശഃശരീരനായ വണിക വൈശ്യസംഘം സംസ്​ഥാന പ്രസിഡൻറ്​ എ.സി. താണു തുടങ്ങിയവരടക്കം അമ്പതോളം പിന്നാക്കസമുദായ സംഘടനകളുമായും നേതാക്കളുമായും കൂടിപ്രവർത്തിക്കാൻ അവസരം ലഭിച്ച എനിക്ക് 30 വർഷവും പൂക്കുഞ്ഞി​െൻറ സത്യസന്ധവും ആത്മാർഥവുമായ സാമൂഹികപ്രവർത്തനവും ജീവിതവും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.

സംവരണ സമുദായ മുന്നണിയുടെ സ്​ഥാപക കാലം മുതലുള്ള ട്രഷറർ എന്നതിലുപരി എല്ലാ സംവരണസമുദായങ്ങളെയും മുസ്​ലിംസമൂഹത്തിെൻറ ഒപ്പം നിർത്താൻ അദ്ദേഹം കഴിവതു ശ്രമിച്ചു. 2008-2010 കാലയളവിലും തുടർന്നും മധ്യകേരളം കേന്ദ്രീകരിച്ച് സംവരണ സമുദായമുന്നണിയുടെ പ്രവർത്തനം സജീവമായിരുന്നു.

2017 വരെ മെക്ക സംഘടിപ്പിക്കുന്ന എല്ലാ ന്യൂനപക്ഷ, പിന്നാക്കസമൂഹങ്ങളുടെ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. 2014 ആഗസ്​റ്റിലെ 'മെക്ക'യുടെ രജതജൂബിലി സമ്മേളനത്തിലും പങ്കെടുത്തു. 2008 ഡിസംബർ 18ന് തിരുവനന്തപുരത്ത് പിന്നാക്കവിഭാഗങ്ങളുടെ മെറിറ്റും സംവരണവിഹിതവും അട്ടിമറിക്കെതിരെ പി.എസ്.​സി ആസ്​ഥാനത്ത് പതിനായിരങ്ങൾ പങ്കെടുത്ത പ്രക്ഷോഭപരിപാടികളിലും നേതൃപരമായ പങ്കുവഹിച്ചു.

ജസ്​റ്റിസ്​ നരേന്ദ്രൻ കമീഷൻ കണ്ടെത്തിയ പിന്നാക്കവിഭാഗങ്ങളുടെ സംവരണനഷ്​ടം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2006ൽ ഉമ്മൻ ചാണ്ടി സർക്കാറി​െൻറ അവസാനനാളുകളിൽ രൂപപ്പെടുത്തിയ എൻ.സി.എ നിയമനചട്ടങ്ങളടക്കമുള്ള സംവരണപാക്കേജിനൊപ്പം മുന്നാക്ക വിഭാഗങ്ങളിലെ ബി.പി.എൽ കുടുംബത്തിലെ വിദ്യാർഥികൾക്ക് 10 ശതമാനം വിദ്യാഭ്യാസപ്രവേശനത്തിന് നീക്കി​െവച്ച ഉത്തരവ് ചോദ്യംചെയ്ത് അദ്ദേഹം ഫയൽ ചെയ്ത കേസ്​ 10 വർഷത്തിലധികമായി സുപ്രീംകോടതിയിൽ പൊടിപിടിച്ചുകിടക്കുകയാണ്.

മധ്യകേരളത്തിലെ പിന്നാക്കവിഭാഗങ്ങൾക്കും മഹല്ല് ജമാഅത്തുകൾക്കും പൂക്കുഞ്ഞി​െൻറ വിയോഗം തീരാനഷ്​ടമാണ്. 10 ശതമാനം വിദ്യാഭ്യാസസംവരണത്തിനു പുറമെ മുന്നാക്കക്കാർക്ക് ഉദ്യോഗസംവരണത്തിനുള്ള സർക്കാർ തീരുമാനത്തിനെതിരെ സംവരണസമുദായമുന്നണിയുടെ നേതൃത്വത്തിൽ ഒക്​ടോബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ മുപ്പതോളം പിന്നാക്കസംഘടനകൾ നടത്തിയ സമരപരിപാടിക്കിടെ ഉദ്യോഗസംവരണചട്ടത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയ വാർത്തയറിഞ്ഞ് ഒരു രാത്രി പിന്നിടുന്നതിനുമുമ്പേ സംവരണസമൂഹങ്ങളുടെ മുന്നണിപ്പോരാളി വിടപറഞ്ഞത് എന്തുകൊണ്ടും സംവരണ സമൂഹങ്ങൾക്കും മുസ്​ലിം മഹല്ലുകൾക്കും കേരളീയ സമൂഹത്തിനും വലിയ നഷ്​ടമാണ്. പരേതാത്മാവിനും സന്തപ്​തകുടുംബത്തിനും​വേണ്ടി പ്രാർഥിക്കാനേ കഴിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationAdv. A Pookunju
News Summary - Adv. A Pookunju Frontline fighter for reservation communities
Next Story