Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ദത്ത്​ വിവാദം:...

'ദത്ത്​ വിവാദം: കുഞ്ഞിനെ അഞ്ചു ദിവസത്തിനകം തിരികെയെത്തിക്കണം'

text_fields
bookmark_border
anupama and husband
cancel
camera_alt

അ​നു​പ​മ​യും അജിത്തും

തി​രു​വ​ന​ന്ത​പു​രം: മാ​താ​വ​റി​യാ​തെ ദ​ത്ത് ന​ൽ​കി​യ കു​ഞ്ഞി​നെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ന​ട​പ​ടി. പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടേ​തെ​ന്ന്​ സം​ശ​യി​ക്കു​ന്ന കു​ഞ്ഞി​നെ തി​രി​െ​ക​യെ​ത്തി​ക്കാ​ൻ ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യാ​ണ്​ (സി.​ഡ​ബ്ല്യു.​സി) ശി​ശു​ക്ഷേ​മ സ​മി​തി​ക്ക്​ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്.

അ​ഞ്ചു ദി​വ​സ​ത്തി​ന​കം കു​ട്ടി​യെ എ​ത്തി​ക്കാ​നും ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​നു​മാ​ണ്​ നി​ർ​ദേ​ശം. പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം കു​ഞ്ഞി​നെ അ​നു​ഗ​മി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. നാ​ളെ കോ​ട​തി കേ​സ്​ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ്​ സി.​ഡ​ബ്ല്യു.​സി ന​ട​പ​ടി.

എ​ന്നാ​ൽ, ഉ​ത്ത​ര​വി​ൽ അ​നു​പ​മ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ​കു​ട്ടി​യെ കൊ​ണ്ടു​വ​രാ​ൻ കു​റ്റാ​രോ​പി​ത​രെ ഏ​ൽ​പി​ച്ച​തി​ലാ​ണ്​ ആ​ശ​ങ്ക. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ, വ​നി​താ-​ശി​ശു വി​ക​സ​ന​ ഡ​യ​റ​ക്​​ട​ർ എ​ന്നി​വ​ർ​ക്ക്​ പ​രാ​തി ന​ൽ​കു​മെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ആ​ന്ധ്ര​യി​ലെ ദ​മ്പ​തി​ക​ൾ​ക്കാ​ണ്​ കു​ഞ്ഞി​നെ ദ​ത്ത്​ ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം. ആ​ഗ​സ്​​റ്റി​ൽ ശി​ശു​ക്ഷേ​മ​സ​മി​തി​യി​ൽ​നി​ന്ന്​ ദ​ത്ത് ന​ൽ​കി​യ കു​ട്ടി സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​പ​മ​യു​ടേ​തെ​ന്നാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്.

നാ​ട്ടി​ലെ​ത്തി​ച്ച ഉ​ട​ൻ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഫ​ലം സി.​ഡ​ബ്ല്യു.​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഉ​ത്ത​ര​വി​െൻറ പ​ക​ർ​പ്പ്​ അ​നു​പ​മ​ക്കും കൈ​മാ​റി. ഉ​ത്ത​ര​വി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ആ​ദ്യം പ്ര​തി​ക​രി​ച്ച അ​നു​പ​മ പ​ക്ഷേ, പി​ന്നീ​ട്​ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

കു​ട്ടി​യെ ദ​ത്ത്​ ന​ൽ​കി​യ​തി​ൽ ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന.​സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ, ചൈ​ൽ​ഡ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൻ എ​ന്നി​വ​ർ​ക്ക്​ പ​ങ്കു​ണ്ടെ​ന്നാ​ണ്​ അ​നു​പ​മ​യു​ടെ ആ​രോ​പ​ണം. ഇ​വ​രെ മാ​റ്റി​നി​ർ​ത്തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​നു​പ​മ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു​മു​ന്നി​ൽ സ​മ​രം തു​ട​രു​ക​യു​മാ​ണ്. സി.​ഡ​ബ്ല്യു.​സി ഉ​ത്ത​ര​വ് പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​വും തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child welfare committeeAnupama Child Kidnap
News Summary - Adoption controversy Anupamas baby must be returned within five days says cwc
Next Story