ദത്തെടുത്ത് പീഡനം: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsതലശ്ശേരി: ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ റിമാൻഡിലുള്ള പ്രതി കൂത്തുപറമ്പ് കണ്ടംകുന്നിലെ സി.ജി. ശശികുമാറിനെ (60) തലശ്ശേരി കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി.
എറണാകുളത്തെ ശിശുസംരക്ഷണ സമിതിയിലെത്തിച്ച് തെളിവെടുക്കാൻ വിട്ടുനൽകണമെന്ന് അപേക്ഷിച്ച് പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത് മുഖേന സമർപ്പിച്ച ഹരജി പരിഗണിച്ചാണ് തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല ജഡ്ജി എം. തുഷാർ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിട്ടുനൽകിയത്.
എറണാകുളത്തെ ശിശുസംരക്ഷണ സമിതിയിൽനിന്നുള്ള രേഖകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ഇരയായ പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന മറ്റു കുട്ടികളുടെയും മൊഴിയെടുക്കും. ദത്തെടുത്ത പെൺകുട്ടി മാങ്ങാട്ടിടത്ത് എത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത്. 2017 ലാണ് സംഭവം. കേസിൽ ശശികുമാറിെൻറ ഭാര്യയും കുറ്റാരോപിതയാണ്.

