Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമർശന ചേരിയിൽ ഞാൻ ഒറ്റക്ക്, മുഖ്യമന്ത്രിയോട് ചോദിക്കേണ്ടത് അദ്ദേഹത്തോടു തന്നെ ചോദിക്കണം -അടൂർ പ്രകാശ്

text_fields
bookmark_border
വിമർശന ചേരിയിൽ ഞാൻ ഒറ്റക്ക്, മുഖ്യമന്ത്രിയോട് ചോദിക്കേണ്ടത് അദ്ദേഹത്തോടു തന്നെ ചോദിക്കണം -അടൂർ പ്രകാശ്
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമർശന ചേരിയിൽ താൻൻ ഒറ്റയ്ക്കാണെന്നും ആരുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇനി ആവശ്യപ്പെടുകയില്ലെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. വിഷയങ്ങൾ പാർട്ടി തലത്തിൽ ചർച്ചയ്ക്ക് വരുമ്പോൾ മറ്റു നേതാക്കൾ അവരുടെ അഭിപ്രായം പറയും. പാർട്ടിയിൽ കൂടുതൽ അസംതൃപ്തർ ഉണ്ടോ എന്ന കാര്യം ഓരോരുത്തരോടും ചോദിച്ചു മനസ്സിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും വിമാനയാത്രയുടെ സ്പോൺസർഷിപ്പ് അടക്കമുള്ള വിവാദങ്ങളിൽ നിന്നും മുഖ്യമന്ത്രി പിന്മാറുന്നുവെന്ന ആരോപണങ്ങളിൽ മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണ്. വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന കാര്യത്തിൽ ഉൾപ്പെടെ മറുപടി നൽകേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറയേണ്ട കാര്യങ്ങൾക്ക് മറുപടി പറയാൻ താൻ ആളല്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പത്തനംതിട്ടയിൽ വെച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അറിയാൻ വയ്യാത്ത കാര്യങ്ങളിൽ പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനകളെ ആർക്ക് വേണമെങ്കിലും തള്ളുകയോ പിടിക്കുകയോ ചെയ്യാമെന്നും അതിൽ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയും കാബിനറ്റ് പദവികൾ ആവശ്യമുണ്ടോ എന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതിനെതിരെ അഭിപ്രായം പറയാൻ തങ്ങൾ വന്നിട്ടില്ല. യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസിന് (പി.ജെ. ജോസഫ് വിഭാഗം) ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി ഉൾപ്പെടെ നൽകാതെ അവഗണിക്കുന്നുവെന്ന ചോദ്യത്തിന്, അതിലെ തൃപ്തിയോ അതൃപ്തിയോ മുന്നണി യോഗം കൂടുമ്പോൾ അവിടെവെച്ച് വ്യക്തമാക്കുമെന്ന് അദ്ദേഹം മറുപടി നൽകി. വിഷയത്തിൽ കെ.സി. വേണുഗോപാൽ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. തൽക്കാലം യാതൊരുവിധ സമവായ നീക്കങ്ങളും നടപ്പിലില്ല.

കെ.എം. ഷാജിയെ യുവമോർച്ച തടയുമ്പോഴും മന്ത്രിമാരെ ഡി.വൈ.എഫ്.ഐ തടയുമ്പോഴും പോലീസിന്റെ നിലപാടിൽ വ്യത്യാസങ്ങളൊന്നും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ഇപ്പോൾ ബി.ജെ.പിയുടെ ബി-ടീം ആയി പ്രവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങളിൽ യു.ഡി.എഫിനൊപ്പം നിൽക്കേണ്ട പലരും മാറിനിൽക്കുന്നത് എന്തുകൊണ്ടാണെന്ന് അതാത് പാർട്ടി നേതൃത്വങ്ങളാണ് തീരുമാനിക്കേണ്ടത്. കെ.എം. ഷാജിയുടെ കാറിന് നേരെ ആക്രമണം ഉണ്ടായിട്ടും ബി.ജെ.പിക്കെതിരെ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത്തരം ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണമെന്നും താനല്ലല്ലോ മുഖ്യമന്ത്രിയെന്നും അദ്ദേഹം പ്രതികരിച്ചു. ഭരണത്തിന്റെ 100 ദിവസം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി ലൈനിലേക്ക് മാറുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങൾ വിലയിരുത്തിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരിൽ നിന്ന് ഉയർന്നുവരുന്ന വിമർശനങ്ങളെ പാർട്ടി തലത്തിൽ കൈകാര്യം ചെയ്യും. മാധ്യമങ്ങളെ അകറ്റിനിർത്തുന്നതിലും സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിലും കൺവീനർ എന്ന നിലയിൽ ഇടപെടേണ്ടതില്ലെന്നും അത് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള തീരുമാനങ്ങളും ഭരണനേതൃത്വത്തിന്റേതാണ്. യു.ഡി.എഫിലോ സർക്കാരിലോ തർക്കങ്ങളുണ്ടെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും മുന്നണിയുടെ ഭംഗിക്ക് ഒരു കേടും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഴുസമയ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തിൽ എ.ഐ.സി.സിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adoor Prakash says he is alone in criticism camp
Next Story