Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''ജയരാജൻ ഇതും...

''ജയരാജൻ ഇതും ഇതിനപ്പുറവും പറയും; ആരോപണം തെളിയിക്കണം'' -അടൂർ പ്രകാശ്​

text_fields
bookmark_border
ജയരാജൻ ഇതും ഇതിനപ്പുറവും പറയും; ആരോപണം തെളിയിക്കണം -അടൂർ പ്രകാശ്​
cancel

തിരുവനന്തപുരം: വെഞ്ഞാറമൂട്​ തേമ്പാംമൂടിൽ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവം അക്രമികൾ തന്നെയാണ്​ വിളിച്ചറിയിച്ചതെന്ന മന്ത്രി ഇ.പി ജയരാജ​െൻറ ആരോപണത്തിനെതിരെ കോൺഗ്രസ്​ നേതാവ്​ അടൂർ പ്രകാശ്​ എം.പി. ഇ.പി. ജയരാജൻ ഉത്തരവാദിത്തമില്ലാതെ സംസാരിക്കുമെന്ന്​ കരുതിയില്ല. തന്നെ വിളിച്ചിട്ടുണ്ടോ എന്ന്​ തെളിയിക്കാൻ ഒരുപാട്​ മാർഗങ്ങളുണ്ട്​. തന്നെ അക്രമികൾ ബന്ധ​പ്പെട്ടിട്ടു​ണ്ടെങ്കിൽ എപ്പോഴാണ്​​, എങ്ങനെയാണ്​, എന്നാണ്​ എന്നീ കാര്യങ്ങൾ പറയാനുള്ള ബാധ്യത കൂടി മന്ത്രി ഏറ്റെടുക്കണമെന്നും അടൂർ പ്രകാശ്​ പറഞ്ഞു.

അക്രമികൾ തന്നെ വിളിച്ചിട്ടുണ്ടെങ്കിൽ അത്​ തെളിവു സഹിതം പുറത്തുകൊണ്ടുവരണം. വെറുതെ കാടടച്ച്​ വെടിവെച്ചിട്ട്​ കാര്യമില്ല. ജയരാജ​െൻറ സ്വഭാവം അതായതുകൊണ്ട്​ അദ്ദേഹം ഇതും ഇതിനപ്പുറവും പറയും. രാഷ്​ട്രീയ കാഴ്​ചപ്പാടോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വിലകുറച്ചു കാണുന്നില്ല. മാന്യതയുണ്ടെങ്കിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാനുള്ള ഉത്തരവാദിത്തം സി.പി.എം നേതാവെന്ന നിലയിൽ ജയരാജൻ ഏറ്റെടുക്കണം -അടൂർ പ്രകാശ്​ പറഞ്ഞു.

ആരോപണങ്ങൾ പൊലീസ്​ അന്വേഷിക്ക​ട്ടെ. വിളിച്ചിട്ടുണ്ടെങ്കിൽ അതിന്​ രേഖയുണ്ടാവുമല്ലൊ. ആരെ വിളിച്ചു, ഏത്​ നമ്പറിൽ, എപ്പോൾ വിളിച്ചു എന്നതൊക്കെ എടുക്കാൻ സാധിക്കും. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്​ രാഷ്​ട്രീയ മാന്യതക്ക്​ യോജിച്ചതല്ല. കൊലപാതകം ചെയ്യാനും കൊലപാതകികളെ രക്ഷിക്കാനും നടക്കുന്നവരല്ല കോൺഗ്രസുകാരെന്നും കോൺഗ്രസി​െൻറ ചരിത്രം അതല്ലെന്നും അടൂർ പ്രകാശ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoor prakashep jayarajanVenjaramoodu Murder
Next Story