Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടൂർ പ്രകാശ് ഖാർഗെക്ക് പരാതി നൽകി; വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ ആവർത്തിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/adoor-prakash
cancel
camera_alt

അടൂർ പ്രകാശ് ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചപ്പോൾ

ന്യൂഡൽഹി: കൂടിയാ​ലോചന നടത്തുന്നില്ലെന്ന് പരസ്യ പ്രസ്താവന നടത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രേഖാമൂലം പരാതി നല്‍കി.

യു.ഡി.എഫ് കൺവീനർ പദവിയെ മാനിക്കുന്നില്ല, കൂടിയാലോചന നടക്കുന്നില്ല, തീരുമാനങ്ങൾ അറിയുന്നില്ല തുടങ്ങിയ ആരോപണങ്ങൾ വാർത്താസമ്മേളനം നടത്തി ഉന്നയിച്ച ശേഷമാണ് അടൂർ പ്രകാശ് ഡൽഹിലെത്തി പരാതി നൽകിയത്. ഡൽഹിയിലുള്ള കോൺഗ്രസ് അധ്യക്ഷൻ സണ്ണി ജോസഫ്, രാവിലെ ഖാർഗെയുമായ കൂടിക്കാഴ്ച നടത്തി കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശ് ഖാർഗെയെ കണ്ടത്.

അടൂർ പ്രകാശിന്റെ പരാതി എ.ഐ.സി.സി നേതൃത്വം പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പ്രതിപക്ഷ എം.പിമാരുടെ തെര​ഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ച് ചൊവ്വാഴ്ച നടക്കുന്നതിനാൽ അടൂർ പ്രകാശ് ഡൽഹിയിലുണ്ട്. ചൊവ്വാഴ്ച രാഹുൽ ഗാന്ധിയെ കണ്ട് പരാതി ഉന്നയിക്കാനും ശ്രമം നടത്തുന്നുണ്ട്.

അതേസമയം, അടൂര്‍ പ്രകാശിനെ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ വ്യാപകമായ സൈബറാക്രമണം നേരിടുന്നതായി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭ എം.പിയുമായ ജെബി മേത്തർ പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് അവര്‍ ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് കണ്ടെത്തണമെന്ന് ജെബി മേത്തർ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘നമ്മള്‍ എന്ത് നിലപാട് എടുക്കണമെന്ന് ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് ആജ്ഞാപിക്കുന്നു. അതിന് ഒന്നിനും നില്‍‍ക്കില്ല. എങ്കിലും ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’ അവര്‍ കൂട്ടിച്ചേര്‍ത്തു. വളരെ സംഘടിതമായാണ് ആക്രമണം നടക്കുന്നത്. ഇത് ചെയ്യുന്നവരെയും ചെയ്യിപ്പിക്കുന്നവരെയും പൊലീസിന് ക​ണ്ടെത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം. തന്റെ നിലപാടു​കളെ ഇത്തരം സൈബർ ആക്രമണങ്ങൾ കൊണ്ട് മാറ്റാനാവില്ലെന്നും അവർ പറഞ്ഞു.

അടൂര്‍‍ പ്രകാശ് പങ്കുവെച്ചത് അദ്ദേഹത്തിന്റെ സ്വന്തം അനുഭവമാണെന്നും അത് തുറന്നുപറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നുമായിരുന്നു ജെബി മേത്തറിന്റെ പ്രതികരണം. അതേസമയം, വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story