പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലെ ശതമാനക്കണക്കിൽ അടൂർ മുന്നിൽ; എണ്ണത്തിൽ ആറൻമുള
text_fieldsപത്തനംതിട്ട: ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് അടൂർ മണ്ഡലത്തിൽ ആണെങ്കിലും ഏറ്റവും കൂടുതൽ പേർ വോട്ട്ചെയ്തത് ആറൻമുള മണ്ഡലത്തിൽ. ജില്ലയിൽ ആകെയുള്ള 980144 വോട്ടർമാരിൽ 693604 പേർ വോട്ടവകാശം വിനിയോഗിച്ചു. ജില്ലയിൽ മൊത്തം വോട്ട് ചെയ്തവരിൽ 367353 പേർ സ്ത്രീകളാണ്.
അടൂർ മണ്ഡലത്തിൽ ആകെ 201200 വോട്ടർമാരിൽ 147902പേർ വോട്ട് രേഖപ്പെടുത്തി -73.51 ശതമാനം പേർ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് അടൂരിലായിരുന്നു, 72.04 ശതമാനം. ഇത്തവണയും ജില്ലയിൽ ശതമാനക്കണക്കിൽ റെക്കോർഡ് അടൂരിന് തന്നെ. പോളിങ് ശതമാനത്തിൽ ഇത്തവണ മുൻ തവണത്തേക്കാൾ ഒരു ശതമാനത്തിലേറെ വർധനയും ഇത്തവണ മണ്ഡലത്തിലുണ്ട്. മണ്ഡലത്തിൽ വോട്ട് ചെയ്തവരിൽ 80022 പേർ സ്ത്രീകളാണ്. ആറൻമുളയിൽ ആകെ 215168 വോട്ടർമാരിൽ 153840 പേർ (71.50 ശതമാനം) വോട്ട് ചെയ്തു.
ഇവിടെ വോട്ടുചെയ്തവരിൽ 81793 പേർ സ്ത്രീകളാണ്. തിരുവല്ലയിൽ ആകെയുള്ള 198395 വോട്ടർമാരിൽ 137827 പേർ ( 69.47 ശതമാനം) വോട്ടവകാശം രേഖപ്പെടുത്തി. ഇവിടെ വോട്ട് ചെയ്തവരിൽ 71852 പേർ സ്ത്രീകളാണ്. റാന്നിയിൽ ആകെ 176015 വോട്ടർമാരിൽ 121431 പേർ (68.99 ശതമാനം) വോട്ട് രേഖപ്പെടുത്തി. ഇവരിൽ 62290 പേർ സ്ത്രീകളാണ്. കോന്നിയിൽ ആകെയുള്ള 189366 വോട്ടർമാരിൽ 132604 പേർ (70.03 ശതമാനം) വോട്ട് ചെയ്തു. ഇവരിൽ 71396 പേർ സ്ത്രീകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

