Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങളെ രൂക്ഷമായി...

മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് അടൂർ ഗോപാലകൃഷ്ണന്‍, വ്യാജ വാർത്തകൾ കാരണം ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു

text_fields
bookmark_border
Adoor Gopalakrishnan
cancel

തിരുവനന്തപുരം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ജനം വിശ്വസിക്കുന്ന കാലമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍. വ്യാജ വാർത്തകൾ കാരണം ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും അടൂർ വ്യക്തമാക്കി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ദേശാഭിമാനി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര സമർപ്പണ വേദിയിൽ അടൂർ ഗോപാലകൃഷ്ണനെ പുകഴ്ത്തിയിരുന്നു. അടൂർ ഇതിഹാസ തുല്യനാണെന്നും മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണെന്നുമാണ് മുഖ്യമന്ത്രി പ്രശംസിച്ചത്.

അടൂർ ഗോപാലകൃഷ്ണന്‍റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണ്. പുത്തൻ സിനിമാ സങ്കൽപത്തിന് നിലനിൽപ് നേടിക്കൊടുക്കുകയാണ് അടൂർ ചെയ്തത്. അന്തർ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് അടൂരെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor Gopalakrishnanmediapinarayi vijayan
News Summary - Adoor Gopalakrishnan Criticizing the media
Next Story