Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടൂരിൽ നിയന്ത്രണംവിട്ട കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി; നാലുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാര്‍ അമിതവേഗത്തിൽ തെറ്റായ ദിശയിൽനിന്ന് വന്ന് ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

