Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടൂരിൽ വാഹനാപകടം;...

അടൂരിൽ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

text_fields
bookmark_border
അടൂരിൽ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു
cancel

അടൂര്‍: വാഹനാപകടത്തിൽ സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ മേലൂട് തടവിളയില്‍ റെജിമോന്റേയും കെ.വത്സമ്മയുടെയും മകന്‍ ആര്‍. റെനിമോന്‍(20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ.പി.റോഡില്‍ പറക്കോട് ജങ്ഷനു സമീപം വച്ചായിരുന്നു അപകടം.

കോളജ് ബസിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഏത് വാഹനമാണ് ഇടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. അപകട സമയത്ത് റെനിമോന്‍ പഠിക്കുന്ന കോളജിലെ നാല് ബസുകളാണ് മുമ്പിലും പുറകിലുമായി പോയത് അതില്‍ ഒരു ബസ് തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. തലയിലൂടെ ഒരു ബസിന്റെ ചക്രം കയറിയിറങ്ങിയതായും സംശയിക്കുന്നു.

മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. അടൂര്‍ എസ്.എന്‍.ഐ.ടി.യിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു റെനി മോന്‍. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adoor Accidentdeath
News Summary - Adoor Accident; An engineering student who was traveling on a scooter died
Next Story