കോവിഡ് നിയമങ്ങൾ തെറ്റിച്ച് അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിലേക്ക്; പ്രതിഷേധം
text_fieldsകവരത്തി: പുതുതായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ഫ്രഫുൽ കോടാദായി പട്ടേൽ കോവിഡ് നിയമങ്ങൾ തെറ്റിച്ച് ലക്ഷദ്വീപിലെത്തുന്നിൽ പ്രതിഷേധവുമായി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം. കൊച്ചിയിൽ നിന്നും ഹെലിക്കോപ്റ്റർ മാർഗം കവരത്തിയിലേക്ക് നേരിട്ട് എത്തുന്ന അദ്ദേഹം ദ്വീപ് നിവാസികളുമായി സമ്പർക്കം നടത്തുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതുവരെ ഇന്ത്യയിൽ ഏക കോവിഡ് വിമുക്ത പ്രദേശമാണ് ലക്ഷദ്വീപ്. കോവിഡിന് ശേഷം ദ്വീപിലേക്ക് വന്ന എല്ലാവരും ക്വാറന്റീൻ നിയമങ്ങൾ പാലിച്ച് കൊണ്ടാണ് ദ്വീപിലെത്തിയത്. അഡ്മിനിസ്ട്രേറ്റർ തന്നെ കോവിഡ് നിയമങ്ങൾ പാലിക്കാതെ ദ്വീപിലെത്തുന്നതും നിയമലംഘനം നടത്തുന്നതും അപലപനീയമാണെന്ന് ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

