Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാറ്റിവെച്ച നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍

text_fields
bookmark_border
ഡിസംബര്‍ ഒന്‍പതിലെ നവകേരള സദസ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്
മാറ്റിവെച്ച നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍
cancel

കൊച്ചി: എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് 2024 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. നേരത്തേ ഡിസംബര്‍ ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നവകേരള സദസ് കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ് സംഘടിപ്പിക്കുന്നത്.

ജനുവരി ഒന്നിന് വൈകീട്ട് മൂന്നിന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് പിറവം കെ.എസ് ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ പിറവം നിയോജകമണ്ഡലത്തിലെ നവകേരള സദസ് നടക്കും.

ജനുവരി രണ്ടിന് വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ നവകേരള സദസ് പുതിയകാവ് ക്ഷേത്രം മൈതാനിയിലും വൈകീട്ട് അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മൈതാനിയില്‍ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ നവകേരള സദസും നടക്കും.

സദസ് തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് ജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുവാന്‍ എല്ലാ മണ്ഡലങ്ങളിലും സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ സജ്ജീകരിക്കും.നവകേരള സദസുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adjourned Navakerala Sadas on 1st and 2nd January
Next Story