മറയൂർ: ഇടുക്കി മറയൂരിൽ ആദിവാസി യുവതിയെ വെടിവച്ചു കൊന്നു. പാണപ്പെട്ടികുടിയിൽ ചന്ദ്രിക(34) ആണ് കൊല്ലപ്പെട്ടത്. ആദിവാസി ഊരിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കൃഷി സ്ഥലത്താണ് സംഭവം നടന്നത്.
സഹോദരി പുത്രൻ കാളിയപ്പനും മണികണ്ഠന് എന്നയാളും ചേര്‍ന്നാണ് വെടിവച്ചത്. ഇവര്‍ ചന്ദനക്കടത്ത് കേസിലെ പ്രതികളാണ്. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്ത് പറഞ്ഞതാണു പ്രകോപനത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. ഗ്രാമവാസികൾ ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. മറയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.