അടിമാലി: ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്‍റായി ഒ.ആർ. കേളുവിനെയും സെക്രട്ടറിയായി ബി. വിദ്യാധരൻ കാണിയെയും അടിമാലിയിൽ സമാപിച്ച അഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഒക്ലാവ് കൃഷ്ണനാണ് ട്രഷറർ.
സൗമ്യ സോമൻ, സീത ബാലൻ, കെ.കെ. ബാബു, എം.ആർ. സുബ്രഹ്മണ്യൻ, എ.പി. ലാൽ (വൈസ് പ്രസി), പി.കെ. സുരേഷ് ബാബു, കെ.ആർ. രാമഭദ്രൻ, പി. വാസുദേവൻ, എം.സി. മാധവൻ, വി. കേശവൻ (ജോ. സെക്ര), വി. മോഹനൻ, എം.എൽ. കിഷോർ (എക്സി. അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്ന 51 അംഗ സംസ്ഥാന കമ്മിറ്റിയെയും 15 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.
സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.