ആദിവാസി യുവാവ് വെടിയേറ്റു മരിച്ചു
text_fieldsമാനന്തവാടി: ആദിവാസി യുവാവിനെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി പേര്യ കാപ്പാട്ടുമല തലക്കാംകുനി ചന്തുവിെൻറ മകൻ കേളുവാണ് (38) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെ സമീപവാസികളാണ് വള്ളിത്തോട് ദുർഗാഭഗവതി ക്ഷേത്രത്തിനു സമീപത്തെ തോട്ടത്തിൽ യുവാവിെൻറ മൃതദേഹം കണ്ടത്.കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം, തലപ്പുഴ എസ്.ഐ സി.ആർ. അനിൽകുമാർ എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
വ്യാഴാഴ്ച രാത്രിയിൽ മൃഗവേട്ടക്കിടെ അബദ്ധത്തിൽ വെടിയേറ്റതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കണ്ണൂരിലേക്കുള്ള യാത്രക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സംഭവസ്ഥലത്ത് ഇറങ്ങി വിവരങ്ങൾ ആരാഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഭാര്യ: സീത. മക്കൾ: ശ്രീജിഷ, ശ്രീകേഷ്, ശ്രീനന്ദ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
