Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകക്കാടാംപൊയിലിയിൽ...

കക്കാടാംപൊയിലിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയിൽ

text_fields
bookmark_border
കക്കാടാംപൊയിലിയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട നിലയിൽ
cancel

തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിൽ ആദിവാസി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം അരീക്കോട് വെറ്റിലപ് പാറ ഓടക്കയം കോളനിയിലെ പന്നിയാർമല ഹരിദാസനെയാണ് (30) കോഴിക്കോട്- മലപ്പുറം ജില്ലാതിർത്തിയായ കക്കാടംപൊയിൽ കരിമ്പ് ആദിവാസി കോളനിക്ക് സമീപം മരിച്ചനിലയിൽ കണ്ടത്. കക്കാടംപൊയിൽ വാട്ടർ തീം പാർക്കി​​െൻറ ഒരു കി.മീറ്റർ അകലെയാണ് സംഭവം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.

തലക്കും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു. ശനിയാഴ്ച കരിമ്പ് കോളനിയിലെ ബന്ധുവി​​െൻറ മരണാനന്തര ചടങ്ങിന് എത്തിയതായിരുന്നു ഇദ്ദേഹം. രാത്രി ആറോടെ ഇദ്ദേഹം കക്കാടംപൊയിലിലെ മറ്റൊരു ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയിരുന്നു. വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. താമരശ്ശേരി ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adivasi murder
News Summary - adivasi murder
Next Story