നിൽപ് സമരപ്പന്തലിനുനേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
text_fieldsചെറുതോണി: ഇടുക്കി കലക്ടറേറ്റ് പടിക്കൽ ആദിവാസി ഗോത്ര മഹാസഭ നടത്തിവരുന്ന നിൽപ് സമരപ്പന്തലിനുനേരെ ആക്രമണം നടത്തിയ കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി ഓഫിസിലെ മിനിസ്റ്റീരിയൽ സ്റ്റാഫിൽപെട്ട കോട്ടയം ആർപ്പൂക്കര വലവക്കോട് വിനീത് (22), ആലപ്പുഴ പുതുപ്പറമ്പിൽ ഉല്ലാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 11ന് ചെറുതോണിയിൽ മറ്റൊരു ഉദ്യോഗസ്ഥെൻറ വിരമിക്കൽ ചടങ്ങിൽ പങ്കെടുത്തശേഷം തിരികെ എത്തിയപ്പോഴാണ് സംഭവം. സമരത്തിന് നേതൃത്വം നൽകുന്ന പി.ടി. രാജപ്പൻ (40), പന്തലിലുണ്ടായിരുന്ന ചെട്ടി, രാധാമണി എന്നിവർക്കും പരിക്കേറ്റിരുന്നു. സമീപത്തെ ഷെഡിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞമ്മ, മൈക്കിൾ, ജോർജ് എന്നിവർ വന്നപ്പോഴേക്കും ആക്രമികൾ കലക്ടറേറ്റിലേക്ക് ഓടി രക്ഷപ്പെട്ടു. ആദിവാസികളുടെ പരാതിയനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതികൾ പിടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
