അടിവാരം വാഹനാപകടം: മരണം ഏഴായി
text_fieldsതാമരശ്ശേരി: കോഴിക്കോട്-ൈമസൂരു ദേശീയപാതയിൽ അടിവാരത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഏഴു വയസുകാരി ആയിഷ നുഹയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ശനിയാഴ്ച മരിച്ച കരുവൻപൊയിൽ വടക്കേക്കര അറു എന്ന അബ്ദുറഹിമാെൻറ (65) കൊച്ചുമകളാണ് ആയിഷ.
കമ്പിപ്പാലം വളവിൽ ജീപ്പും ബസും കാറും കൂട്ടിയിടിച്ചാണ് ശനിയാഴ്ച അപകടമുണ്ടായത്. അപകടത്തിൽ ജീപ്പ് ഡ്രൈവറടക്കം യാത്രക്കാരായ കുടുംബത്തിലെ ആറു പേർ മരിച്ചിരുന്നു. മൂന്നു കുട്ടികളടക്കം 10 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആയിഷയാണ് ഉച്ചയോടെ മരിച്ചത്.
അബ്ദുറഹിമാനെ കൂടാതെ ഭാര്യ സുബൈദ (55), ഇവരുടെ മകൻ ഷാജഹാെൻറയും ഹസീനയുടെയും മകൻ മുഹമ്മദ് നിഷാൽ (എട്ട്), അബ്ദു റഹ്മാെൻറ മറ്റൊരു മകൾ സഫീറയുടെയും പടനിലം പൂതാടി മുഹമ്മദ് ഷഫീഖിെൻറയും മകൾ ഹന ഫാത്തിമ (11), മറ്റൊരു മകൾ സഫീനയുടെയും വെണ്ണക്കോട് തടത്തുമ്മൽ മജീദിെൻറയും മകൾ ജസ (ഒന്ന്), ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പുളിക്കൽ പ്രമോദ് (45) എന്നിവരാണ് ശനിയാഴ്ച മരിച്ചത്.
