അടിമാലിയിൽ കാർ പുഴയിലേക്കു മറിഞ്ഞ് മൂന്നു മരണം
text_fieldsഅടിമാലി: കാര്‍ പുഴയിലേക്കുമറിഞ്ഞ് വിനോദയാത്രാസംഘത്തിലെ മൂന്നുപേര്‍ മരിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഇരുമ്പുപാലം ചെറായി പാലത്തിന് സമീപം ദേവിയാര്‍ പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്.
തിങ്കളാഴ്ച രാത്രി 8.45ഒാടെയാണ് അപകടം. ചാലക്കുടി എലിഞ്ഞപ്ര പായിപ്പന്‍ വീട്ടില്‍ ജോയി (51), ഭാര്യ ഷാലി (47), ഇവരുടെ മകള്‍ ജിസ്നയുടെ മകൾ ജീയന്ന (സാറ, മൂന്ന് വയസ്സ്) എന്നിവരാണ് മരിച്ചത്. ജീന (20), ജിസ്ന(25), ജിസ്നയുടെ ഭര്‍ത്താവ് ജിയോ (35), ജീവന് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ നില അതി ഗുരുതമാണ്.
മൂന്നാര്‍ സന്ദര്‍ശനത്തിനുശേഷം തിരിച്ച് അങ്കമാലിയിലേക്ക് പോകുേമ്പാള്‍ നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. ഷാലിയും കുട്ടിയും സംഭവസ്ഥത്തും ജോയി അശുപത്രിയിലേക്ക് കൊണ്ടുവരും വഴിയുമാണ് മരിച്ചത്.
ഉദ്ദേശം 50 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. കാര്‍ ലോക്കായതിനാല്‍ ഉള്ളിലുള്ളവരെ രക്ഷിക്കാൻ പ്രയാസം നേരിട്ടു. നാട്ടുകാര്‍ വെള്ളത്തില്‍നിന്ന് കാര്‍ ഉയര്‍ത്തിപ്പിടിച്ചശേഷം ഗ്ലാസ് പൊട്ടിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
