മർദനക്കേസ്: എ.ഡി.ജി.പിയുടെ മകളും ഹൈകോടതിയിലേക്ക്
text_fieldsകൊച്ചി: പൊലീസ് ഡ്രൈവർ ഗവാസ്‌കറിനെ മർദിച്ച കേസിൽ മുൻകൂർ ജാമ്യം തേടി എ.ഡി.ജി.പിയുടെ മകളും ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. മകൾക്ക് വേണ്ടി ഹരജി നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ എ.ഡി.ജി.പി സുദേഷ് കുമാർ കുടുംബസമേതം വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തി. ഒരു മണിക്കൂറോളം അഭിഭാഷകെൻറ ഒാഫിസിൽ ചെലവഴിച്ച ശേഷമാണ് എ.ഡി.ജി.പിയും ഭാര്യയും മകളും മടങ്ങിയത്.
വെള്ളിയാഴ്ചതന്നെ നൽകാൻ ഹരജി തയാറാക്കിയെങ്കിലും അവസാന നിമിഷം ഇത് മാറ്റുകയായിരുന്നു. അടുത്തദിവസം ഹരജി നൽകുമെന്നാണ് സൂചന. എ.ഡി.ജി.പിയുടെ മകൾ നൽകിയ വ്യാജ പരാതിയിൽ തനിക്കെതിരെ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഗവാസ്കറിെൻറ ഹരജിയിൽ അറസ്റ്റ് ജൂലൈ നാലുവരെ തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
