Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവാസ്കറിന്‍റെ പരാതി:...

ഗവാസ്കറിന്‍റെ പരാതി: എ.ഡി.ജി.പിയുടെ മകള്‍ വീണ്ടും ഹൈകോടതിയിൽ 

text_fields
bookmark_border
adgp-and-sudes
cancel

കൊച്ചി: എ.ഡി.ജി.പി സുധേഷ് കുമാറിന്‍റെ മകള്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചു. തനിക്കെതിരായ ഗവാസ്കറിന്‍റെ പരാതിയിൽ മ്യൂസിയം പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നവശ്യപ്പെട്ടാണ് ഹരജി. താനിക്കെതിരെയുള്ളത്  വ്യാജ പരാതിയാണന്ന് ഹരജിയിൽ പറയുന്നു. 

എ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ അറസ്റ്റ് കഴിഞ്ഞദിവസം ഹൈകോടതി  തടഞ്ഞിരുന്നു. കേസ് ഈ മാസം 19നു പരിഗണിക്കും. ഫോൺ രേഖകളുടെ റിപ്പോർട്ട്‌ ലഭിച്ചുവെന്നും രണ്ടു പേരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥ​​​​​െൻറ കഴുത്തിന് ഇടിച്ചത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ വധശ്രമത്തിന് കേസ് എടുക്കില്ലേയെന്ന് കോടതി ചോദിച്ചു. എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsadgpmalayalam newsGavaskarADGP SUDESH KUMAR
News Summary - ADGP's Daughter again Highcourt-Kerala News
Next Story