Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ ​ൈഡ്രവർക്ക്​...

പൊലീസ്​ ​ൈഡ്രവർക്ക്​ മർദനം: ഒാ​േട്ടാ ഡ്രൈവറെ കണ്ടെത്തി

text_fields
bookmark_border
പൊലീസ്​ ​ൈഡ്രവർക്ക്​ മർദനം: ഒാ​േട്ടാ ഡ്രൈവറെ കണ്ടെത്തി
cancel

തിരുവനന്തപുരം: പൊലീസ് ഡ്രൈവ‍ർ ഗവാസ്കറെ എ.ഡി.ജി.പി സുദേഷ്​കുമാറി​​​​െൻറ മകള്‍ സ്​നിഗ്​ധ മ‍ർദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകള്‍ ലഭിച്ചു. ഗവാസ്കറെ മർദിച്ചശേഷം എ.ഡി.ജി.പിയുടെ മകള്‍ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തി ​അന്വേഷണസംഘം മൊഴി രേഖപ്പെടുത്തി. സംഭവദിവസം എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും പേരൂർക്കടയിലെ വീടിന്​ സമീപം ഇറക്കിവിട്ട ഡ്രൈവർ അമ്പാശങ്കറെയാണ്​ കണ്ടെത്തിയത്​. ഗവാസ്​കറുടെ മൊഴി ശരി​െവക്കുന്നനിലയിലുള്ള മൊഴിയാണ്​ ഡ്രൈവറിൽനിന്ന്​ ലഭിച്ചെന്നാണ്​ വിവരം. പക്ഷേ, മർദിക്കുന്നത് കണ്ടില്ലെന്ന നിലപാടാണ്​ അയാൾ സ്വീകരിച്ചിട്ടുള്ളതെന്നും അറിയുന്നു​.

തന്നെ വഴക്കുപറഞ്ഞശേഷം ഔദ്യോഗികവാഹനത്തിൽനിന്ന്​ ഇറങ്ങിപ്പോയ എ.ഡി.ജി.പിയുടെ മകള്‍ ഒരു ഓട്ടോയിൽ കയറിപ്പോയെന്നും മടങ്ങിയെത്തി കാറി​​​​െൻറ സീറ്റിലിരുന്ന മൊബൈലെടുത്ത് ത​​​​െൻറ ശരീരത്തിലും കഴുത്തിലും ഇടിച്ചെന്നുമാണ്​ ഗവാസ്​കർ  മൊഴി നൽകിയിരുന്നത്​. എന്നാൽ, ഇൗ ഒാ​േട്ടാ കണ്ടെത്താനായില്ലെന്ന നിലപാടിലായിരുന്നു ആദ്യം അന്വേഷണസംഘം. ഇത്​ ആക്ഷേപത്തിനിടയാക്കി. ഉന്നത ഇടപെടൽമൂലം അന്വേഷണസംഘം ഒത്തുകളിക്കുന്നെന്നായിരുന്നു ആരോപണം. കവടിയാറുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവസമയത്തിനുശേഷം ഗവാസ്കർ ഔദ്യോഗികവാഹനം ഒാടിച്ചുപോകുന്നത് പൊലീസി​​​​​െൻറ ശ്രദ്ധയിൽപെട്ടത്. 
ഇൗ വാഹനത്തിന്​ മുമ്പ് കടന്നുപോയ ഓട്ടോകളുടെ ഡ്രൈവർമാരെ ഓരോരുത്തരെയായി കണ്ടെത്തി ചോദ്യം ചെയ്​തപ്പോഴാണ്​ അമ്പാശങ്കറെയും കണ്ടെത്തിയത്​. ത​​​​െൻറ ഓട്ടോയിൽ യാത്ര ചെയ്​തിരുന്നത്​ എ.ഡി.ജി.പിയു​ടെ കുടുംബാംഗങ്ങൾ ആയിരുന്നെന്ന്​ അറിയില്ലായിരുന്നെന്നും അയാൾ മൊഴിനൽകി.

 കേസ് റദ്ദാക്കണമെന്ന ഹരജികള്‍ ഹൈകോടതി ശനിയാഴ്ചയാണ് പരിഗണിക്കുന്നത്. എ.ഡി.ജി.പിയുടെ മകൾ പഞ്ചാബിലേക്ക്​ പോയതിനാൽ അവരുടെ രഹസ്യമൊഴി എടുക്കുന്ന നടപടികൾ മുടങ്ങിയിരുന്നു. 29ന്​ അവർ മടങ്ങിയെത്തിയശേഷം കോടതിയിൽ വീണ്ടും അന്വേഷണസംഘം ഇതിനായി അപേക്ഷ സമർപ്പിക്കും. അടുത്തമാസം ഒന്നിന് ഗവാസ്കർ, സാക്ഷികളായ പൊലീസ്​ ശാരീരികക്ഷമത പരിശീലക, എ.ഡി.ജി.പിയുടെ സുരക്ഷ ഉദ്യോഗസ്​ഥൻ എന്നിവരുടെ രഹസ്യമൊഴികൾ രേഖപ്പെടുത്തും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsadgpmalayalam newsSudhesh Kumar
News Summary - ADGP Sudhesh Kumar-Kerala News
Next Story