എ.ഡി.ജി.പി ബി. സന്ധ്യ ഇന്ന് ഇടമലക്കുടിയില്‍
text_fieldsമൂന്നാര്‍: സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സന്ദര്‍ശനം നടത്തും. ഞായറാഴ്ച രാത്രിയോടെ മൂന്നാര്‍ കെ.ടി.ഡി.സിയിലത്തെിയ ബി. സന്ധ്യ, ഐ.ജി പി. വിജയന്‍, ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍, മൂന്നാര്‍ ഡിവൈ.എസ്.പി കെ.എന്‍. അനിരുദ്ധന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
കുടികളിലെ ആദിവാസികളെ നേരിട്ടു കാണാനും പ്രശ്നങ്ങള്‍ പഠിക്കാനുമാണ് സംഘം ഇടമലക്കുടിയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍, വിജിലന്‍സ് ഡയറക്ടര്‍ ജേക്കമ്പ് തോമസ് എന്നിവര്‍ കുടികളിലത്തെിയിരുന്നു.
ഇടമലക്കുടിക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ പലതും ഇടനിലക്കാര്‍ തട്ടിയെടുക്കുന്നതായും കുടികളിലെ സ്കൂളുകളില്‍ അധ്യാപകര്‍ സ്ഥിരമായി ഇല്ലാത്തതും പ്രശ്നങ്ങക്ക് കാരണമായിരുന്നു. ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം മൂന്നാറില്‍നിന്ന് ദേവികുളത്തേക്ക് മാറ്റിയതും കുടിനിവാസികള്‍ക്ക് തിരിച്ചടിയായി. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്‍റിന് അനുവദിച്ച വാഹനം ചില ഉദ്യോഗസ്ഥര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കുടിയിലെ ആദിവാസികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കുടികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചതിനെക്കുറിച്ചും ശിശുമരണങ്ങള്‍ പെരുകുന്നതിനെക്കുറിച്ചും സംഘം തെളിവെടുപ്പ് നടത്തും.
സംഘം വൈകുന്നേരത്തോടെ ഇടമലക്കുടിയില്‍നിന്ന് മൂന്നാറില്‍ തിരിച്ചത്തെും. ചൊവ്വാഴ്ച രാവിലെ വിവിധ പൊലീസ് ഉദ്യോഗസ്ഥരുമായി എ.ഡി.ജി.പി ചര്‍ച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
