എ.ഡി.ജി.പിയുടെ ഡ്രൈവർ ഗവാസ്കറെ തിരിച്ചുവിളിച്ചു
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകളുടെ മർദനമേറ്റ ഗവാസ്കറെ എ.ഡി.ജി.പിയുടെ ഡ്രൈവർ സ്ഥാനത്തുനിന്ന് തിരിച്ചുവിളിച്ചു. മാതൃയൂനിറ്റായ എസ്.എ.പിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. സുദേഷ്കുമാറിെൻറ മകൾ മൊബൈൽ ഫോൺ കൊണ്ട് അടിച്ചതിനെതുടർന്ന് കഴുത്തിനും മുതുകിലും ഗവാസ്കറിന് പരിക്കേറ്റെന്നാണ് പരാതി. സംഭവത്തെതുടർന്ന് ഡ്രൈവർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്നും മാതൃയൂനിറ്റിലേക്ക് അയക്കണമെന്നും ചൂണ്ടിക്കാട്ടി ഗവാസ്കർ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് അപേക്ഷ നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് പത്ത് ദിവസത്തിനുശേഷം ഗവാസ്കറെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
സംഭവമുണ്ടാകുന്നതിെൻറ തേലദിവസം തന്നെ മടക്കിയയക്കണമെന്ന് ഗവാസ്കർ എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് അംഗീകരിക്കാൻ എ.ഡി.ജി.പി തയാറായില്ല. അതിെൻറ വിരോധം കൊണ്ടാണ് എ.ഡി.ജി.പിയുടെ മകൾ മർദിച്ചതെന്നാണ് ഗവാസ്കർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ഗവാസ്കറിെൻറയും എ.ഡി.ജി.പിയുടെ മകളുടെയും പരാതിയിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം ഇതുവരെയുള്ള അന്വേഷണപുരോഗതി ഇന്ന് അഡ്വക്കറ്റ് ജനറലിനെ അറിയിക്കും. ഗവാസ്കറിെൻറ ഹരജി അടുത്തമാസം ആദ്യം ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്.
അതിനിടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടും എ.ഡി.ജി.പിയുടെ മകളെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ നടപടി അന്വേഷണസംഘം ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഉന്നതങ്ങളിൽനിന്നുള്ള നിർദേശാനുസരണമാണിതെന്നാണ് വിവരം. എ.ഡി.ജി.പിയുടെ മകൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാത്തതും അറസ്റ്റുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതിനാലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ഗവാസ്കറും ഭാര്യയും അന്വേഷണം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
