Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ആർ. അജിത്കുമാറിന്‍റെ സസ്പെൻഷൻ വീണ്ടും നീട്ടി

text_fields
bookmark_border
120 ദിവസത്തേക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയത്
MR Ajithkumar
cancel
camera_alt

എം.ആർ. അജിത്കുമാർ 

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ സസ്പെൻഷൻ കാലാവധി സർക്കാർ വീണ്ടും നീട്ടി. മൂന്ന് മാസം മുമ്പാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. 120 ദിവസത്തേക്ക് കൂടിയാണ് സസ്പെൻഷൻ നീട്ടിയത്.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് എസ്.ഐ.ടി അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ സർക്കാർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആദ്യം ഈ കേസ് അന്വേഷിച്ച തങ്ങളെ എ.ഡി.ജി.പിയുടെ ഓഫിസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്ന് മുൻ അന്വേഷണസംഘം എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു.

എ.ഡി.ജി.പിയുടെ പൂർണ അറിവോടെ അദ്ദേഹത്തിന്‍റെ ഓഫിസിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയായിരുന്നു അജിത് കുമാറിനെതിരെ നടപടിയുണ്ടായത്. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് അജിത്കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂനലിനെ സമീപിച്ചിരുന്നു. വകുപ്പ്തല അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ ദീർഘിപ്പിച്ചതെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ADGP Ajith Kumar Suspension Extended Amid Ongoing Departmental Inquiry
Next Story