‘തോറ്റോർക്ക് വേണ്ടി ആരും ആത്മഹത്യ ചെയ്യരുത്, ഇലക്ഷൻ വീണ്ടും വരും’ -ഡോ. അദീല അബ്ദുല്ല
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് ജയപരാജയത്തിന് ആളുകൾ മുൻകാലത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നതായി തോന്നുന്നുവെന്ന് കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല. ദയവു ചെയ്തു തോറ്റോർക്ക് വേണ്ടി ആരും ആത്മഹത്യ ചെയ്യരുതെന്നും തല്ലുപിടിത്തവും ഉണ്ടാക്കി പരസ്പരം വേദനിപ്പിക്കരുതെന്നും അവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
‘ഇലക്ഷൻ റിസൾട്ട് ആണിന്ന്. വോട്ട് എണ്ണി കഴിയുമ്പോൾ ഒരാൾ ജയിക്കും, കൊറേ ആൾക്കാർ തോൽക്കും. തോറ്റോർക്ക് അടുത്ത മത്സരത്തിന് വീണ്ടും ഇറങ്ങാം. എന്ന് കരുതി, ദയവു ചെയ്തു തോറ്റോർക്ക് വേണ്ടി ആരും ആത്മഹത്യ ചെയ്യരുത്. തല്ലുപിടിത്തവും ഉണ്ടാക്കി പരസ്പരം വേദനിപ്പിക്കരുത്.
ഇലക്ഷൻ അഞ്ചു വർഷം കഴിയുമ്പോ വീണ്ടും വരും, ആയുസ്സു പോയാൽ തിരിച്ചു കിട്ടില്ല. ഇലക്ഷന് എന്നത്തേതും പോലെ അല്ലാതെ വല്ലാതെ ആൾക്കാർ മനസ്സിലോട്ടു എടുക്കുന്നത് പോലെ തോന്നുന്നു. അത് കൊണ്ടു ഇത് പറയണം എന്ന് തോന്നി.
തോറ്റവർ ഇത് മാത്രം പറഞ്ഞാ മതി: "ചെലോർക്കു ശെരിയാവും ചെലോർക്കു ശെരിയാവൂല ". അത്ര തന്നെ. ജസ്റ്റ് ദാറ്റ്. അല്ലാണ്ട് ലോകം ഇടിഞ്ഞു വീഴുന്നത് പോലെ കാണണ്ട. മത്സരത്തിന് ശേഷം മനംനൊന്തു ആത്മഹത്യ ചെയ്തെന്നു നാളെ ചെറു കോളം വാർത്ത എനിക്കു വായിക്കേണ്ട. അതാ ഓർമപ്പെടുത്തിയത്. Happy watching’ -അദീല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

