Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധിക നിർമാണം: പിഴ ഒഴിവാക്കൽ ജൂൺ 30 വരെ നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: നിലവിലെ കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത ഉടമകൾക്ക് പിഴയില്ലാതെ അക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി സർക്കാർ ഉത്തരവിറക്കി. കെട്ടിട നികുതി പരിഷ്കരിച്ച് മാർച്ച് 22ന് സർക്കാർ ഇറക്കിയ ഉത്തരവിൽ മേയ് 15 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, നികുതി ക്രമവത്കരിക്കുന്നതിന്റെ ഭാഗമായി 9 ബി എന്ന ഫോറം ലഭ്യമായത് ഈ മാസം 10നായിരുന്നു. ഈ സാഹചര്യത്തിലാണ് സമയം നീട്ടി ഭേദഗതി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

