മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല് സർവിസുകളിൽ അധിക കോച്ച് അനുവദിച്ചു
text_fieldsപാലക്കാട്: കീം പരീക്ഷയോടനുബന്ധിച്ച് വിദ്യാർഥികളുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു-തിരുവനന്തപുരം റൂട്ടിലെ നാല് സർവിസുകളിൽ അധികമായി ഒരു ജനറൽ കോച്ച് അനുവദിച്ചു.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) ട്രെയിനിന് ജൂൺ ഏഴ്, എട്ട്, ഒമ്പത്, പത്ത് തീയതികളിലും തിരിച്ചുള്ള ട്രെയിനിന് (16606) ജൂൺ ഏഴു മുതൽ 11 വരെയും അധികമായി ഒരു കോച്ച് ഉണ്ടാകും.
മംഗളൂരു സെൻട്രൽ-കോയമ്പത്തൂർ ജങ്ഷൻ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22609) ട്രെയിനിന് ജൂൺ ഏഴു മുതൽ പത്തു വരെയും തിരിച്ചുള്ള വണ്ടിക്ക് (22610) ഏഴു മുതൽ 11 വരെയും അധിക കോച്ചുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

