10 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു
text_fieldsതിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ അധിക ജനറൽകോച്ചുകൾ അനുവദിച്ചു. കേരളത്തിലോടുന്ന 10 ട്രെയിനുകളിലാണ് ഈ സൗകര്യം.
ട്രെയിനുകൾ ഇവയാണ്:
16304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (മാർച്ച് ഒന്നു മുതൽ 17 വരെ)
16303 എറണാകുളം -തിരുവനന്തപുരം വഞ്ചിനാട് (മാർച്ച് അഞ്ചു മുതൽ 21 വരെ)
16305 എറണാകുളം -കണ്ണൂർ ഇന്റർസിറ്റി(മാർച്ച് രണ്ട് മുതൽ മാർച്ച് 18 വരെ)
16306 കണ്ണൂർ -എറണാകുളം ഇന്റർസിറ്റി(മാർച്ച് നാല് മുതൽ 20 വരെ)
16308 കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് (മാർച്ച് മൂന്നു മുതൽ 19 വരെ)
16307 ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് (മാർച്ച് മൂന്ന്മുതൽ 19 വരെ)
16342 തിരുവനന്തപുരം - ഗുരുവായൂർ ഇന്റർ സിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)
16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി (മാർച്ച് 3 മുതൽ 19 വരെ)
22627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)
22628 തിരുച്ചിറപ്പള്ളി -തിരുവനന്തപുരം ഇന്റർ സിറ്റി (മാർച്ച് മൂന്നു മുതൽ 19 വരെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

