ആദർശ് എം. സജി എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്; ശ്രീജൻ ഭട്ടാചാര്യ സെക്രട്ടറി
text_fieldsആദർശ് എം. സജി, ശ്രീജൻ ഭട്ടാചാര്യ
കോഴിക്കോട്: എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി ആദർശ് എം. സജിയെയും സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ആസ്പിൻ കോർട്ട്യാർഡിൽ നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
സുഭാഷ് ജാക്കർ, ടി. നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം. ശിവപ്രസാദ്, സി. മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി. അരവിന്ദ സാമി, അനിൽ ഠാകുർ, കെ. പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പി.എസ്. സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യ സെക്രട്ടേറിയറ്റ്. കേന്ദ്ര സെക്രട്ടേറിയറ്റിൽ രണ്ടും കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം. സജി. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യാ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽ.ബി അവസാന വർഷ വിദ്യാർഥിയാണ്. പശ്ചിമബംഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തിൽനിന്ന് 10 പേർ അഖിലേന്ത്യ സെക്രട്ടേറിയറ്റിലുണ്ട്. പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, എസ്.കെ. ആദർശ്, ബിബിൻരാജ് പായം, സാന്ദ്ര രവീന്ദ്രൻ, പി. താജുദ്ദീൻ, ഗോപിക, ടോണി കുര്യാക്കോസ്, ആര്യാ പ്രസാദ്, അക്ഷര എന്നിവരാണ് സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

