അർധരാത്രി ഒപ്പിട്ടു; തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക് സ്വന്തം
text_fieldsശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിെൻറ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന് ഒൗദ്യോഗികമായി കൈമാറി. ബുധനാഴ്ച അർധരാത്രി 12ന് രാജ്യാന്തര ടെര്‍മിനലിലെ ഡിപ്പാർട്മെൻറ് ഭാഗത്തുെവച്ച് നടന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് റീജനല്‍ എക്സിക്യൂട്ടിവ് ഡയറക്ടറും അദാനി ഗ്രൂപ്പിലെ ഉന്നതരും ധാരണപത്രത്തിൽ ഒപ്പുെവച്ചു.
പിന്നാലെ വിമാനത്തവളത്തിെൻറ താക്കോല്‍ രൂപത്തിലൂള്ള മാതൃക എയര്‍പോര്‍ട്ട് ഡയറക്ടര്‍ അദാനി ഗ്രൂപ് അധികൃതകര്‍ക്ക് കൈമാറി. ചടങ്ങിന് അദാനി ഗ്രൂപ് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരെ പ്രത്യേകം ക്ഷണിച്ചെങ്കിലും ജീവനക്കാര്‍ ചടങ്ങ് ബഹിഷ്കരിച്ചു. വിമാനത്താവളം എറ്റെടുത്ത അദാനി ഗ്രൂപ് വെള്ളിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ പ്രത്യേക പൂജകള്‍ നടത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. ഇതില്‍ പങ്കെടുക്കാൻ വിവിധ മതപണ്ഡിതന്മാരെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. വിമാനത്താവളം അദാനി ഗ്രൂപ്പിെൻറ കൈകളിലെത്തിയതോടെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എന്ന തസ്തിക ഇല്ലാതായി. ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ സ്ഥാനമാണ് ഇനിമുതല്‍ വിമാനത്താവളത്തിലെ ഉന്നതാധികാരിക്ക്.
ഇൗ സ്ഥാനത്തേക്ക് അദാനി ഗ്രൂപ് ആന്ധ്രപ്രദേശ് സ്വദേശി ജി. മധുസൂദന റാവുവിനെ നിയോഗിച്ചു. ഒാരോ സെക്ഷനിലും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തുടക്കത്തിൽ അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് വിമാനത്താവളം പ്രവർത്തിപ്പിക്കുക. എന്നാൽ, പ്രധാന സ്ഥാനങ്ങളെല്ലാം അദാനി ഗ്രൂപ്പിെൻറ നിയന്ത്രണത്തിലായിരിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് കരാര്‍.
വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംേപ്ലായീസ് യൂനിയനും സംസ്ഥാന സര്‍ക്കാറും സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതിെൻറ വിധി വരാനിരിക്കെയാണ് വിമാനത്താവളത്തിെൻറ നടത്തിപ്പ് അദാനി ഗ്രൂപ് എറ്റെടുത്തത്. 2018 നവംബറിലാണ് തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബിഡില്‍ വിമാനത്താവളം വഴി കടന്നുപോകുന്ന ഒരു യാത്രക്കാരന് 168 രൂപ എന്ന നിരക്കില്‍ കൂടുതല്‍ തുക രേഖപ്പെടുത്തിയത് അദാനി ഗ്രൂപ്പായിരുന്നു.
സംസ്ഥാന സര്‍ക്കാറിനുവേണ്ടി ടെന്‍ഡര്‍ നല്കിയ കെ.എസ്.ഐ.ഡി.സി (കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ െഡവലപ്മെൻറ്് കോര്പറേഷന്) രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കെ.എസ്.ഐ.ഡി.സിക്ക് ബിഡില്‍ പത്ത് ശതമാനത്തിെൻറ ഓഹരി വിഹിതം നല്‍കിയെങ്കിലും അദാനി ഗ്രൂപ് നല്കിയ തുകയുടെ താഴെ മാത്രമേ കെ.എസ്.ഐ.ഡി.സിക്ക് എത്താന്‍ കഴിഞ്ഞുള്ളൂ. ഇതോടെ വിമാനത്താവളത്തിെൻറ നടത്തിപ്പ് അവകാശം അദാനിക്ക് കിട്ടി. തുടര്‍ന്ന് കൈമാറ്റ കരാറിെൻറ ആദ്യഘട്ട രേഖയിൽ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും നേരത്തെ ഒപ്പുെവച്ചു.
തുടര്‍ന്ന് വിമാനത്താവളം എെറ്റടുത്ത് നടത്തുന്നതിന് കേന്ദ്രം അദാനിക്ക് സെക്യൂരിറ്റി ക്ലിയറന്‍സ് നല്കി. കോവിഡ് കാരണം എറ്റെടുക്കല്‍ നടപടികള്‍ വൈകുകയായിരുന്നു. അദാനി ഗ്രൂപ് സംസ്ഥാന സര്‍ക്കാറുമായി സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പുെവക്കേണ്ടതുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളം എന്ന നിലക്ക് സ്റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പുവെച്ചിെല്ലങ്കിലും നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന വിദഗ്ധരുടെ ഉപദേശംകൂടി കണക്കിലെടുത്താണ് അദാനി ഗ്രൂപ് വിമാനത്താവളം എറ്റെടുത്തത്.