ഗൺമാൻമാരുടെ മർദനം: ആദ്യ കേസ് ഡയറി തിരുത്തിയ എ.ഡി.ജി.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ഡി തോമസ്
text_fieldsതിരുവനന്തപുരം: നവകേരള യാത്രക്കിടെ പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി ആക്രമിച്ച ഗൺമാന്മാരെ ഉൾപ്പെടുത്തി തയാറാക്കിയ കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് എ.ഡി തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ നടപടി ഉണ്ടായേക്കും.
കേസിൽ പ്രതികളായ ഗൺമാൻമാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാർ ഇടപെട്ടുവെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നത്. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ സേനയിലെ സന്ദീപ് എന്നിവരാണ് പ്രതികൾ. കേസിൽ കൂടുതൽ പ്രതികളെ ചേർക്കും. ഒരാഴ്ചക്കുള്ളിൽ എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

