നടിയെ ഉപദ്രവിച്ച സംഭവം; പൊലീസ് ത്രിശങ്കുവില്‍
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പൊലീസിനെ ത്രിശങ്കുവിലാക്കി ഗൂഢാലോചന വിവാദവും കണ്ടുകിട്ടാത്ത മൊബൈലും. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനും ഗൂഢാലോചനയുമുണ്ടെന്ന ആരോപണം വിവാദമായതോടെ സമ്മര്‍ദത്തിലാണ് അന്വേഷണ സംഘം. ഈ സാഹചര്യത്തില്‍ നടിയുടെ ദൃശ്യം പകര്‍ത്തിയ സുനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടത്തെിയാല്‍ അന്വേഷണം വഴിത്തിരിവിലത്തെിക്കാന്‍ കഴിയുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷയെങ്കിലും ഈ നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ല.
സുനിയുടേതെന്ന നിലയില്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചതും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ കോയമ്പത്തൂരില്‍നിന്ന് കണ്ടെടുത്തതുമായ രണ്ട് മൊബൈല്‍ ഫോണുകളാണ് നിലവില്‍ പൊലീസിന്‍െറ പിടിവള്ളി. എന്നാല്‍, ഇവയില്‍ ദൃശ്യങ്ങളുണ്ടോയെന്ന് വിശദ പരിശോധനകള്‍ക്ക് മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൊന്നുരുന്നിയിലെ സുനിയുടെ സുഹൃത്തിന്‍െറ വീട്ടില്‍നിന്ന് പെന്‍ഡ്രൈവും മെമ്മറി കാര്‍ഡുകളും കണ്ടെടുത്തതും ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്.
ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹം നിലപാട് മാറ്റിയെങ്കിലും പ്രതിപക്ഷവും ബി.ജെ.പിയും മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും എതിരെ ഉറച്ച് നില്‍ക്കുന്നതാണ് പുതിയ സാഹചര്യം. കേസ് കോടതിയുടെ മേല്‍നോട്ടത്തിലോ സംസ്ഥാന ഇതര ഏജന്‍സിയോ അന്വേഷിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ച് കഴിഞ്ഞു. റിമാന്‍ഡിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെ അടുത്ത മാസം എട്ട് വരെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു ശനിയാഴ്ച കോടതിയില്‍ ബോധിപ്പിച്ചത്്.
കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടി വന്ന അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യലും തെളിവെടുപ്പും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യവുമുണ്ട്്. പ്രതികളുമായുള്ള പ്രാഥമിക തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ പൊലീസിന് ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ വീണ്ടെടുക്കുക തന്നെയാണ് ഈ ഘട്ടത്തില്‍ പരമപ്രധാനം.
അതേസമയം ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ വെണ്ണലയിലെ ഓടയില്‍ എറിഞ്ഞുവെന്നായിരുന്നു സുനിയുടെ മൊഴിയെങ്കിലും ഇവിടെ പരിശോധന നടത്തി ഒന്നും കണ്ടത്തൊനാവാത്ത പൊലീസ് ഇയാളുടെ മൊഴി മുഖവിലക്കെടുത്തിട്ടില്ല. കൊച്ചിയില്‍ ഇതുവരെ മൂന്നിടങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് ഞായറാഴ്ച പ്രതികളുമായി കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ വീട്ടിലേക്കും തെളിവെടുപ്പിനായി പുറപ്പെട്ടത്. ഇവിടെനിന്ന് മൊബൈല്‍ ഫോണും ടാബും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കോയമ്പത്തൂരില്‍നിന്ന് കണ്ടെടുത്തതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
