Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം കോടതി പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടത്താൻ വനിതാ ജഡ്‌ജിയെ വേണമെന്ന ആക്രമണത്തിനിരയായ നടിയുടെ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷനൽ െസഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിൽ എറണാകുളം സെഷൻസ് കോടതി തന്നെ കേസ് വിചാരണ നടത്താനുള്ള ഹൈകോടതി നിർദേശത്തെത്തുടർന്ന് വനിതാ ജഡ്ജി വേണമെന്ന ആവശ്യം കീഴ്കോടതി തള്ളിയിരുന്നു. തുടർന്നാണ് തൃശൂർ ജില്ലയിലെ വനിതാ ജഡ്‌ജിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചത്. കേസിലെ മുഴുവൻ രേഖകളും തനിക്ക് നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപിച്ച ഹരജി വിചാരണ കോടതിയും ഇന്ന് പരിഗണിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
