Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് നടി സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: തന്നെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പ്രതി ദിലീപിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതിയിൽ. കേസിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജിയിൽ കക്ഷി ചേരണമെന്നും നടി ആവശ്യപ്പെട്ടു.
തന്നെ തട്ടിക്കൊണ്ടുപോയി ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്. ഇത് തന്‍റെ സ്വകാര്യതയെ ബാധിക്കും. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തേക്കുമെന്നും അപേക്ഷയിൽ പറയുന്നു.
12 പേജിലെ അപേക്ഷയോടൊപ്പം ചില രേഖകളും മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
