സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് പിന്തുണയുമായി നടി രഞ്ജിനി
text_fieldsതിരുവനന്തപുരം: കഠിനമായ ചൂടിൽ 15 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ പിന്തുണ അറിയിക്കാൻ സിനിമ നടി രഞ്ജിനി എത്തി. കോവിഡ് കാലത്ത് കേരളത്തിൻറെ പേര് ലോക ശ്രദ്ധയിലേക്ക് എത്തിച്ചത് ആശാവർക്കർമാരാണെന്ന് രഞ്ജിനി പറഞ്ഞു.
സർക്കാർ അവരുടെ അവകാശങ്ങൾ പരിഗണിക്കാൻ തയ്യാറാകണമെന്ന് അവർ അഭിപ്രായപ്പെട്ടു. പാട്ട് പാടിയാണ് ആശാവർക്കർമാർ രഞ്ജിനിയെ സ്വീകരിച്ചത്.
ഭരണകക്ഷി നേതാക്കളും സംഘടനകളും ആക്ഷേപിച്ച് അധിക്ഷേപിച്ചും അപ്രസക്തമാക്കാൻ ശ്രമിക്കുമ്പോഴും വർദ്ധിച്ചുവരുന്ന ജന പിന്തുണയിൽ കൂടുതൽ ആവേശത്തോടെ മുന്നേറുകയാണ് ആശാവർക്കർമാരുടെ സമരം. എം.പിമാരായ കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്,മുൻ എം.പി, ചെറുവക്കൽ തുളസീധരൻ, കേരള ലത്തീൻ കത്തോലിക്ക് വുമൺസ് അസോസിയേഷൻ നേതാവ് ജോളി പത്രോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈബ് അൻസാരി,
ബി ഡി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സംഗീത വിശ്വനാഥൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം നേതാവ് നസീമ ഇല്യാസ്, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ നേതാവ് പോത്തൻകോട് റാഫി, സുഹൈൽ അൻസാരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി.ഹരിഗോവിന്ദൻ, വനിതാ ലീഗ്, തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും പിന്തുണ അറിയിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

