Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട്

text_fields
bookmark_border
vishnu 29721
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്ന് ഹാജരാകണമെന്നു കാട്ടിയാണ് വാറണ്ട്. തുടർച്ചയായി വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടർന്നാണ് നടപടി.

കേസിലെ പത്താം പ്രതിയായിരുന്നു ഇടപ്പള്ളി സ്വദേശിയായ വിഷ്ണു. പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹാജരാകാനുണ്ടായിരുന്നിട്ടും ഇയാൾ കോടതിയിലെത്തിയില്ല. തുടർന്നാണ് വാറണ്ട്.

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് സാഹചര്യം കാരണം വിചാരണ നീളുകയാണെന്നും കൂടുതൽ സമയം ആവശ്യമാണെന്നും കാട്ടി വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജയിലിന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്‍റെ ഡ്രൈവര്‍ അപ്പുണിക്ക് വാട്ട്സ്ആപ്പ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തിയതും മാപ്പുസാക്ഷിയായതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress molestation case Non-bailable warrant issued against Vishnu
Next Story