നടിയെ ആക്രമിച്ച കേസ്; പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ െന്ന കേസിലെ മുഴുവൻ പ്രതികളെയും രഹസ്യവിചാരണയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച അത ിക്രമത്തിന് ഇരയായ നടി തിരിച്ചറിഞ്ഞതായി സൂചന.
തന്നെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ഉപയോഗിച്ച വാഹനവും കോടതി പരിസരത്തുെവച്ച് നടി തിരിച്ചറിഞ്ഞതായും വിവരമുണ്ട്. വിസ്താരം തിങ്കളാഴ്ചയും തുടരും. എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് പ്രതികളെ വിചാരണ ചെയ്യുന്നത്.
ആദ്യഘട്ട വിചാരണ നടക്കുന്ന ഏപ്രിൽ ആറുവരെ 136 സാക്ഷികളെ വിസ്തരിക്കാനാണ് സമൻസ് അയച്ചിരിക്കുന്നത്. നടൻ ദിലീപ് അടക്കം 10 പ്രതികളാണ് വിചാരണ നേരിടുന്നത്. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് അഭിഭാഷകരെ കുറ്റപത്രത്തിൽനിന്ന് പിന്നീട് ഒഴിവാക്കി.
