Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാനടക്കം നിരവധിപേർക്ക് പ്രചോദനമായതിന് നന്ദി' നന്ദു മഹാദേവുടെ മരണത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ

text_fields
bookmark_border
Manju Warrier, Nandu Mahadeva
cancel

കാൻസറിനോട് പൊരുതാൻ ഒരുപാട് പേർക്ക് പ്രചോദനമായ നന്ദു മഹാദേവുടെ മരണത്തിൽ ആദരാഞ്ജലിയർപ്പിച്ച് നടി മഞ്ജു വാര്യർ. കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഇരുപത്തിയേഴുകാരൻ നന്ദു മഹാദേവ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

"നിത്യശാന്തി നേരുന്നു, നന്ദൂ. കേരള കാൻ കാമ്പയിനിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചെലവഴിക്കാനായത് ഒരു ബഹുമതിയായി കരുതുന്നു. ഞാനടക്കം നിരവധിപേർക്ക് പ്രചോദനമായതിന് നന്ദി," മഞ്ജുവാര്യർ കുറിച്ചു.

ആയിരക്കണക്കിന് അർബുദ ബാധിതർക്ക് പ്രതീക്ഷ പകരുന്ന അതിജീവനം - കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ് ബുക് കൂട്ടായ്മ തുടങ്ങിയത് നന്ദുവിന്‍റെ നേതൃത്വത്തിലാണ്. കോഴിക്കോട് എം.വി.ആർ കാൻസർ ഇൻസ്റ്റിററ്യൂട്ടിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Manju Warrier mourns Nandu Mahadev's death
Next Story