സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന
text_fieldsതിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവനയെത്തി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് വിരുന്ന് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. ഇന്ന് ഉച്ചക്ക് ശേഷം തിരുവനന്തപുരത്താണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്.
ഗവർണർ രാജേന്ദ്ര ആർലേക്കർ ഗോവയിലായതിനാൽ വിരുന്നിൽ പങ്കെടുത്തില്ല. പകരം ലോക്ഭവനിൽ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തേക്കും.
മുഖ്യമന്ത്രി പതിവായി ക്രിസ്മസ്, പുതുവത്സര വിരുന്ന് നടത്താറുണ്ട്. ഇന്നത്തെ വിരുന്നിലെ മുഖ്യാതിഥിയാണ് ഭാവന. അടൂർ ഗോപാലകൃഷ്ണൻ, ടി.കെ രാജീവ്കുമാർ, ഭാഗ്യലക്ഷ്മി, മല്ലികാ സുകുമാരൻ, മധുപാൽ, വെള്ളാപ്പള്ളി നടേശൻ, മന്ത്രിമാർ, സ്പീക്കർ, മതമേലധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു. അതിഥികൾക്കൊപ്പം മുഖ്യമന്ത്രി കേക്ക് മുറിച്ച് പങ്കിട്ടുകൊണ്ടാണ് വിരുന്ന് തുടങ്ങിയത്.
സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പമെന്ന് പറഞ്ഞുകൊണ്ട് മന്ത്രി വി. ശിവൻകുട്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

