Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാം വെറും കെട്ടുകഥ; പ്രതികരിച്ച്​ നടി ഭാമ

text_fields
bookmark_border
'താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നു'
actress bhama responds to news reports says she is happy and healthy
cancel

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാർത്തകളിൽ യാതൊരു വസ്​തുതയും ഇല്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു. സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമായ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഭാമ ഇക്കാര്യം വ്യക്തമാക്കിയത്.

'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി'.


പ്രസവാനന്തരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഭാമ, നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയായിരുന്നു.

കേസില്‍ ഭാമ കൂറുമാറിയതായി ആരോപണം ഉണ്ടായിരുന്നു. ഭാമയുടെ കൂറുമാറ്റം വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇടവേള ബാബു, ബിന്ദു പണിക്കർ എന്നിവര്‍ കേസിൽ നേരത്തെ കൂറുമാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress bhama responds to news reports says she is happy and healthy
Next Story