Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈകോടതി ഉത്തരവ്, പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണം

text_fields
bookmark_border
Dileep
cancel
camera_alt

File Photo

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ സാക്ഷികളെയുൾപ്പെടെ വിസ്തരിക്കാൻ ഉത്തരവ്. അഞ്ചു പുതിയ സാക്ഷികളുൾപ്പെടെ എട്ട് സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കും. മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു.

കേസിൽ 10 ദിവസത്തിനകം പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നേരത്തെ കേസിലെ രണ്ടു പ്രോസിക്യൂട്ടർമാർ രാജിവെച്ചു പോയ സാഹചര്യത്തിലാണ് വീണ്ടും പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കോടതി നിർദേശം നൽകിയത്. പ്രതികളുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.

16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണമെന്നും മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നുമുള്ള ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതാണ് ഇപ്പോൾ ഹൈകോടതി അനുവദിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress attacked case high court order on prosecution appeal
Next Story