Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി സമയം നീട്ടിനൽകി
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറുമാസം കൂടി സമയം അനുവദിച്ചു. കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി. എം വർഗീസിന്‍റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് മെയ് 29 ന് വിചാരണ പൂർത്തിയാക്കേണ്ടതായിരുന്നു.കോവിഡിന്‍റെ പശ്ചാത്തലത്തിൽ സമയപരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും ആറുമാസം സമയം നീട്ടിനൽകണമെന്നും വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് അഭ്യർഥിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

