നടിയെ ആക്രമിച്ച സംഭവം: രഹസ്യ വിചാരണ തുടങ്ങി
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ആരംഭിച്ചു. ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും ആക്രമിക്കപ ്പെട്ട നടിയും സാക്ഷികളും കോടതിയിലെത്തിയിട്ടുണ്ട്.
കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടെ അടച്ചിട്ട മുറ ിയിലാണ് വിചാരണ നടക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. നാലു ദിവസം കൊണ്ട് ഇത് പൂർത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക.
രഹസ്യ വിചാരണയായതിനാല്‍ വിചാരണ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്ക് മാത്രമാണ് കോടതിയിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ.
ആകെ 137 സാക്ഷികളെ വിസ്തരിക്കാനാണ് നിലവിൽ സമൻസ് അയച്ചിട്ടുള്ളത്. സിനിമാ താരങ്ങൾ അടക്കമുള്ളവരാണ് ആദ്യഘട്ട പട്ടികയിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
