നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിെൻറ ആവശ ്യം സുപ്രീംകോടതി തള്ളി. എന്നാൽ, കേസിലെ രേഖയായ ദൃശ്യങ്ങളെ സംബന്ധിച്ച് ചണ്ഡിഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിെൻറ (സി.എഫ്.എസ്.എൽ) റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കേസിൽ ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. സി.എഫ്.എസ്.എൽ റിപ്പോർട്ട് ലഭിക്കുന്നതുവരെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹരജി നൽകിയത്.
റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് വിചാരണ നടത്തുന്നത് സുപ്രീംകോടതി ഉത്തരവിെൻറയും പ്രതി എന്ന നിലയിലുള്ള അവകാശങ്ങളുടെയും ലംഘനമാകുമെന്ന് ദിലീപിെൻറ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കേസിൽ സാക്ഷികളുടെ വിസ്താരം നടത്താമെന്നും സി.എഫ്.എസ്.എൽ എത്രയും വേഗം റിപ്പോർട്ട് നൽകണമെന്നും നിർദേശിക്കുകയായിരുന്നു.
