നടി അക്രമിക്കപ്പെട്ട സംഭവം: പി.സി ജോർജിനെ ചോദ്യം ചെയ്യും
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തിെൻറ ഭാഗമായി പി.സി. ജോർജ് എം.എൽ.എയുടെ മൊഴിയെടുക്കും. നടൻ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്നും ഇതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നും വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിെൻറ മൊഴിയെടുക്കുന്നതെന്നും ഇത് സ്വാഭാവിക നടപടിക്രമമാണെന്നും ആലുവ റൂറൽ എസ്.പി എ.വി. ജോർജ് അറിയിച്ചു.
അറസ്റ്റിന് പിന്നാലെ ദിലീപിനെ അനുകൂലിക്കുന്ന പ്രസ്താവനയുമായി ജോർജ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നടനെ ഉപേക്ഷിച്ച സ്ത്രീയും വേദി പങ്കിട്ടശേഷമാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പൾസർ സുനി ജയിലിൽനിന്ന് എഴുതിയ കത്ത് പുറത്തുവന്നത് ജയിൽ സൂപ്രണ്ടിെൻറ അനുമതിയോടെയാണെന്നും ദിലീപിനെ കുടുക്കിയതിൽ സൂപ്രണ്ടിന് പങ്കുണ്ടെന്നുമായിരുന്നു ജോർജിെൻറ മറ്റൊരു ആരോപണം. എന്നാൽ, ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് തന്നെ വിരട്ടാൻ നോക്കെെണ്ടന്ന് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
