Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൾസർ സുനിക്ക് ലഭിച്ച ക്വട്ടേഷൻ പണം കണ്ടെത്താൻ പൊലീസ് നീക്കം  

text_fields
bookmark_border
പൾസർ സുനിക്ക് ലഭിച്ച ക്വട്ടേഷൻ പണം കണ്ടെത്താൻ പൊലീസ് നീക്കം  
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് ലഭിച്ച ക്വട്ടേഷൻ പണം കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി സുനിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കൂടാതെ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപം ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ, സുനിയുടെ അമ്മയെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി വിവരമുണ്ട്. അക്കൗണ്ടിലുള്ള പണം ചിട്ടി പിടിച്ചത് വഴി ലഭിച്ചതാണെന്ന് അമ്മ മൊഴി നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ വകയായി ഒന്നര കോടി രൂപ ലഭിച്ചെന്നാണ് റിപ്പോർട്ട്. പണം കണ്ടെത്തുന്നതോടെ കേസിലെ നിർണായക തെളിവാണ് അന്വേഷണ സംഘത്തിന് ലഭിക്കുക.    

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actress attack case: police check bank accounts of main accuse pulsar suni kerala news
Next Story