നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന ഹരജി തള്ളി
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി എറണാകുളം അഡീഷനൽ സെഷൻസ് കോടതി തള്ളി.
ഹൈകോടതിയെ സമീപിക്കുന്നതുവരെ വിചാരണ തുടരരുതെന്നായിരുന്നു ആവശ്യം. കോടതി പക്ഷപാതപരമായി പെരുമാറുെന്നന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം വിചാരണ താൽക്കാലികമായി നിർത്തിവെച്ച കോടതി പ്രോസിക്യൂഷെൻറ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച ഹരജി തള്ളുകയായിരുന്നു. കേസിൽ നവംബർ മൂന്നിന് വിചാരണ നടപടി തുടരും. വിചാരണ നിർത്തരുതെന്നാവശ്യപ്പെട്ട് നടൻ ദിലീപും കോടതിയിൽ ഹരജി നൽകിയിരുന്നു.

